മലയാറ്റൂർ-അയ്യമ്പുഴ കുടിവെള്ള പദ്ധതി നിർമാണം പുരോഗമിക്കുന്നു

കാലടി: മലയാറ്റൂർ-നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന്​ പരിഹാരമായി നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കിഫ്ബിയിൽനിന്ന് 42.58 കോടി വകയിരുത്തിയാണ്​ നടപ്പാക്കുന്നത്. പെരിയാർ ഇല്ലിത്തോട് ആറുമീറ്റർ വ്യാസത്തിൽ നിലവിലുള്ള കിണറിൽ ആവശ്യമായ നവീകരണങ്ങൾ നടത്തി ഇല്ലിത്തോട് ശുദ്ധീകരണശാലയിൽ എത്തിച്ച് ഇവിടെനിന്ന്​ 6.17 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണികൾ ശേഖരിച്ച് മലയാറ്റൂർ പഞ്ചായത്തിലും നിലവിലുള്ള ജലസംഭരണികളിലും ചുള്ളിയിൽ നിർമിക്കുന്ന സംഭരണിയിലും ശേഖരിച്ച് അയ്യമ്പുഴ പഞ്ചായത്തിലും കുടിവെള്ളം എത്തിക്കാനാണ്​ പദ്ധതി. പമ്പുസെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും. ജൂണോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ചിത്രം-- കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയാർ തീരത്ത് ഇല്ലിത്തോട് നിർമിക്കുന്ന എം.എൽ.ഡി ജലശുദ്ധീകരണശാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.