കാർബൺ ന്യൂട്രൽ കോട്ടുവള്ളിക്കായി ഗ്രീൻ മാജിക്

വരാപ്പുഴ: വിദ്യാർഥികളിൽ പ്രകൃതിബോധം വർധിപ്പിക്കാനും കാർബൺ ന്യൂട്രൽകൃഷി പഠിപ്പിക്കാനുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്-കൃഷിഭവന്റെ നേതൃത്വത്തിൽ കോട്ടുവള്ളി ഗവ. യു.പി സ്കൂളിൽ ഗ്രീൻ മാജിക് സംഘടിപ്പിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ മാജിക് മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ പ്രശസ്ത മജീഷ്യൻ വൈദർഷ, മൂഴിക്കുളം ശാല ഡയറക്ടർ ടി.ആർ. പ്രേംകുമാർ, മജീഷ്യൻ ഏഴുപുന്ന ഗോപിനാഥ് എന്നിവർ മുഖ്യാതിഥികളായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ്, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിജ വിജു, സ്ഥിരം സമിതി അധ്യക്ഷൻ സെബാസ്റ്റ്യൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു. പടം EA PVR carbon nutaral 7 കോട്ടുവള്ളി ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ച ഗ്രീൻ മാജിക് പ്രശസ്ത മജീഷ്യൻ ഡേവിസ് വളർകാവ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.