'കെ-റെയിൽ: ബലപ്രയോഗത്തിലൂടെ അടിച്ചേൽപിക്കുന്നത് വികസനമല്ല'

കൊച്ചി: കെ-റെയിൽ പദ്ധതി നടപ്പാക്കാൻ വൻ പൊലീസ് സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അടിച്ചമർത്തിയും ശ്രമിക്കുന്ന സർക്കാർ ഈ പദ്ധതിയുടെ ലക്ഷ്യം വികസനമല്ലെന്ന് വ്യക്തമാക്കുകയാണെന്ന് ജില്ല കെ-റെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി യോഗം ചൂണ്ടിക്കാട്ടി. ആലുവയിൽ കീഴ്മാട് പഞ്ചായത്തിലെ വിജനപ്രദേശത്ത് സാമൂഹികാഘാത പഠനത്തിന്റ മറവിൽ സർവേ നടപടികളുമായെത്തിയ ഉദ്യോഗസ്ഥർ ഉന്നത നീതിപീഠത്തെ വിഡ്ഢികളാക്കാനാണ് ശ്രമിച്ചത്. സർവേ നടപടികളുമായി വന്നാൽ ജനാധിപത്യ പ്രക്ഷോഭത്തിലേക്ക്​ നീങ്ങുമെന്നും ഓൺലൈനിൽ ചേർന്ന അടിയന്തര യോഗം വ്യക്തമാക്കി. ജില്ല പ്രസിഡന്റ് പ്രഫ. കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സമര സമിതി സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മുസ്​ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പാറേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.