പെരുമ്പടന്ന-വൃന്ദാവൻ റോഡ് തകർന്നു

പറവൂർ: പെരുമ്പടന്നയിൽനിന്ന് വൃന്ദാവൻ ബസ് സ്റ്റോപ് വരെയുള്ള റോഡ് തകർന്നതോടെ ഇതുവഴിയുള്ള കാൽനടക്കാർ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി. പല ഭാഗങ്ങളിലും ടാർ പൊളിഞ്ഞ്​ കുണ്ടുംകുഴിയുമായി. ചെറായി ഭാഗത്തുനിന്ന് വരുന്നവർക്ക് നഗരത്തിലെത്താതെ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് എളുപ്പത്തിൽ പോകുന്ന റോഡാണിത്. അതിനാൽ, ഇരുചക്രവാഹനങ്ങളും കാറുകളും മിനിലോറികളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇതിലൂടെ കടന്നുപോകാറുണ്ട്. ഇരുചക്രവാഹനവുമായി പോകുമ്പോൾ വളരെയേറെ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ ചാടി നിയന്ത്രണംതെറ്റി വീഴും. പെരുമ്പടന്ന കവലയിൽനിന്ന് റോഡിലേക്ക്​ കയറി അൽപം സഞ്ചരിച്ച് കഴിയുമ്പോഴാണ് ആദ്യത്തെ കുഴികൾ. തുടർന്നുള്ള വളവിലും തകർന്നിട്ടുണ്ട്. ഡോൺബോസ്കോ പള്ളിയുടെ സമീപത്താണ് ഏറ്റവും കൂടുതൽ കുഴികളുള്ളത്. നാളേറെയായി കുഴികൾ മൂടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ചിത്രം EA PVR perumpadanna road 2 കുണ്ടുംകുഴിയും നിറഞ്ഞ പെരുമ്പടന്ന-വൃന്ദാവൻ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.