അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ചേർത്തല: തൈക്കാട്ടുശ്ശേരിക്ക് സമീപം ബൈക്ക്​ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വയലാർ പഞ്ചായത്ത് 14ാം വാർഡ് കൊച്ചുവെളി അനിരുദ്ധന്റെ മകൻ അനീഷാണ്​ (കുട്ടായി -32) മരിച്ചത്. കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തിൽ തലക്ക്​ പരിക്കേറ്റ അനീഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. ഭാര്യ: രേവതി. മാതാവ്​: അംബിക. സഹോദരങ്ങൾ: അനൂപ്, അരുൺ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.