വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി

മൂവാറ്റുപുഴ: ‍മാർച്ച് 31വരെ ദീർഘിപ്പിച്ചത്​ പ്രയോജനപ്പെടുത്താൻ മൂവാറ്റുപുഴ ആർ.ടി ഓഫിസിൽ പ്രത്യേക സംവിധാനം ഒരുക്കിയതിനായി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. പദ്ധതി പ്രകാരം വാഹനത്തിന്റെ 2016 മാർച്ച് 31വരെയുള്ള മുഴുവൻ നികുതി കുടിശ്ശികയും എഴുതിത്തള്ളും. 2016 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31വരെയുള്ള കാലയളവിലെ നികുതി കുടിശ്ശികക്ക്​ പൊതുവാഹനങ്ങൾക്ക് 70 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 60 ശതമാനവും കിഴിവ് ലഭിക്കും. പദ്ധതിയിലൂടെ വാഹന ഉടമകൾക്ക് 2020 മാർച്ച് 31 വരെയുള്ള ജപ്തി നടപടികൾ ഉൾപ്പെടെയുള്ള എല്ലാ നികുതി ബാധ്യതയിൽനിന്ന്​ വിടുതൽ ലഭിക്കുകയും ചെയ്യും. വാഹനം തുടർന്ന് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ നാശോന്മുഖമായതോ, വർഷങ്ങൾക്ക് മുമ്പ്​ പൊളിച്ചുവിൽപന നടത്തിയതോ, മോഷണം പോയതോ, ഉടമസ്ഥാവകാശം മാറാതെ വർഷങ്ങൾക്കു മുന്നേ വിറ്റുപോയതോ, ഇപ്പോൾ എവിടെയാണെന്ന് അറിവില്ലാത്തതോ ആയ വാഹനങ്ങളുടെ നികുതി കുടിശ്ശികയും നിശ്ചിത മാതൃകയിൽ 100 രൂപ മുഖവിലയുളള മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം തയാറാക്കി ഹാജരാക്കിയാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 2020 മാർച്ച് 31വരെയുള്ള നികുതി കുടിശ്ശിക അടച്ചു തീർക്കാവുന്നതും ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമപരമായ ഉത്തരവാദിത്തങ്ങളിൽനിന്ന്​ ഒഴിവാകാനും സാധിക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു. നികുതി കുടിശ്ശികക്ക്​ നോട്ടീസ് ലഭിച്ചവർക്കും ആർ.സി. ബുക്ക് സറണ്ടർ ചെയ്യാതെ വാഹനം പൊളിച്ചുവിൽപന നടത്തിയവർക്കും ഒറിജിനൽ ആർ.സി ബുക്ക്​ നഷ്ടപ്പെട്ടതിനാൽ ആർ.സി. റദ്ദുചെയ്യാൻ കഴിയാതിരുന്നവർക്കും ഉടമ മരണപ്പെട്ടതു മൂലം മരണാനന്തര കൈമാറ്റം നടത്താൻ കഴിയാതിരുന്നവർക്കും ഫിനാൻസ് ബാധ്യതയില്ലെങ്കിൽ അപേക്ഷിക്കാവുന്നതാണ്. ജി ഫോറം അപേക്ഷ സമയബന്ധിതമായി നൽകാൻ കഴിയാതിരുന്നവർക്കും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.