പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി, ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗവ. എൽ.പി സ്കൂളിലെ പുതിയ വർഷത്തെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് . എ.എ. അജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക പി.ടി. ഡെൻസി, ലൈബ്രറി പ്രസിഡൻറ് പി.പി. സുകുമാരൻ, പി.എൻ. സജീവ്, പി.എം. ഷൈനി, എം.കെ. മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. ജലമെട്രോ; വരാപ്പുഴയില്‍ ടെര്‍മിനലിന് സ്ഥലമേറ്റെടുക്കാന്‍ ഉത്തരവായി വാരാപ്പുഴ: പള്ളിക്ക്-കൊച്ചി ജലമെട്രോക്കുവേണ്ടി ടെര്‍മിനല്‍ പണിയുന്നതിന് വാരാപ്പുഴ ദേവാലയത്തിന് മുന്നിലുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ടെര്‍മിനല്‍ പണിയുന്നതിന് 0.0868 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. 2013ലെ ലാൻഡ് അക്വിസിഷന്‍ ആക്ട് പ്രകാരം കലക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കും. ഭൂമി വിട്ടുനല്‍കുന്നതിന് തയാറായ വരാപ്പുഴ പള്ളി അധികാരികള്‍ക്ക് നന്ദി അറിയിക്കുന്നതായും വി.ഡി. സതീശന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.