തോപ്പുംപടി ഫിഷിങ്ങ് ഹാർബർ സ്വകാര്യവത്​കരിക്കരുത് -എഫ്.ഐ.ടി.യു

കൊച്ചി: തോപ്പുംപടിയിലെ ഫിഷിങ്ങ് ഹാർബർ സ്വകാര്യവത്​കരിച്ച് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിൽനിന്നും പോർട്ട് ട്രസ്റ്റും സർക്കാറും പിൻമാറണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മട്ടാഞ്ചേരിയിലെ വാണിജ്യ മേഖല ഇല്ലാതായപ്പോൾ പശ്ചിമകൊച്ചിയിലെ തൊഴിലാളികളുടെ ഏക വരുമാന ആശ്രയമാണിത്​. സ്വകാര്യവത്​കരണത്തിൽനിന്ന്​ പിൻമാറിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനമായി. ജില്ല പ്രസിഡന്റ് എം.എച്ച് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന ട്രഷറർ അലി,എസ്​.കെ. അസീസ്,രാജൻ, അനസ് ജമീല സുലൈമാൻ, സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം റഹീം കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.