പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് തുടക്കം

കാക്കനാട്: അബ്ദുല്ല മെമ്മോറിയൽ . തൃക്കാക്കരയിൽ നടന്ന പരിപാടിയിൽ മുസ്‌ലിംലീഗ് നേതാവ്​ ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ സി.കെ. റിയാസ് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ഇ.പി. ഖാദർകുഞ്ഞ്, ഷിമി മുരളി, ടി.ജി. ദിനൂപ്, സജിന അക്ബർ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എം. യൂസഫ്, സി.എ. അബ്ദുൽ റഹീം തുടങ്ങിയവർ പ​ങ്കെടുത്തു. ഫോട്ടോ: തൃക്കാക്കരയിലെ അബ്ദുല്ല മെമ്മോറിയൽ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം മുസ്‌ലിംലീഗ് നേതാവ്​ ടി.എ. അഹമ്മദ് കബീർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.