മയക്കുമരുന്ന് ഉപഭോഗം തടയാൻ കർശന നടപടി വേണം -ഐ.എൻ.ടി.യു.സി

കോതമംഗലം: അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളും വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് ഉപഭോഗവും വിപണനവും തടയാൻ കർശന നടപടി ഉണ്ടാകണമെന്ന് ഐ.എൻ.ടി.യു.സി റീജനൽ കമ്മിറ്റി. സംസ്ഥാനത്തെ തന്നെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രവും ഫർണിച്ചർ വ്യവസായ മേഖലയുമായ കോതമംഗലത്തുനിന്ന് മയക്കുമരുന്ന് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എക്സൈസ് വകുപ്പ്​ കാര്യക്ഷമമായി ഇതിനെതിരെ നടപടി എടുക്കണം. 137 രൂപ ചലഞ്ചി‍ൻെറ താലൂക്കുതല ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി അബു മൊയ്തീൻ നിർവഹിച്ചു. റീജനൽ ജനറൽ സെക്രട്ടറി റോയ് കെ. പോൾ അധ്യക്ഷത വഹിച്ചു. സീതിമുഹമ്മദ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ സിജു എബ്രഹാം, ചന്ദ്രലേഖ ശശിധരൻ, ശശി കുഞ്ഞുമോൻ , സി.ജെ.എൽദോസ് , ബേബി സേവ്യർ , സന്തോഷ് അത്തിപ്പിള്ളി, മുജീബ് റഹ്മാൻ , റെജി പള്ളിമാലി , അനിൽ രാമൻ നായർ, ഷാജൻ പോൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.