എസ്.എൻ.ഡി.പി യോഗം കലാ-കായികോത്സവം സംഘടിപ്പിക്കുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം ഏപ്രിൽ, മേയ് മാസങ്ങളിൽ ശാഖ, യൂനിയൻ, ജില്ല മേഖല, സംസ്ഥാനതലത്തിൽ സമുദായ അംഗങ്ങൾക്കായി കലാ-കായികോത്സവം നടത്തും. വനിത സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ നിബന്ധനകൾക്ക് വിധേയമായി ആലാപനം, വ്യാഖ്യാനം, പ്രസംഗം, ചിത്രരചന, നൃത്താവിഷ്‌കാരം, നിമിഷ പ്രസംഗം, ക്വിസ്, ക്രിക്കറ്റ്, കബഡി, വടംവലി വോളിബാൾ, ബാഡ്മിന്റൺ, സൈക്കിൾ റേസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. കേന്ദ്ര വനിത സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതിയുടെയും സംയുക്ത യോഗം കണിച്ചുകുളങ്ങരയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. വനിത സംഘം കോഓഡിനേറ്റർ ബേബി റാം, വൈസ് പ്രസിഡന്റ് ഇ.എസ്. ഷീബ, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.