പുന്നേക്കാട് കവലയിലെ കൈയേറ്റം ഒഴിപ്പിച്ചു

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. പഞ്ചായത്ത് ഓഫിസ് മുതൽ പുന്നേക്കാട് വരെയുള്ള റോഡി‍ൻെറ വലതുവശത്തുള്ള കൈയേറ്റങ്ങളാണിപ്പോൾ ഒഴിപ്പിച്ചത്. പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തി കൈവശം വെച്ചിരുന്നവരോട് ഒഴിയാൻ നേരത്തേ നോട്ടീസ് നൽകിയിരുന്നു. തഹസിൽദാറി‍ൻെറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പൊതുമരാമത്ത്-പൊലീസ് അധികാരികളും സന്നിഹിതരായിരുന്നു. പുറമ്പോക്ക് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വർക്കിയാണ് കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.