മൂവാറ്റുപുഴ-തേനി റോഡ്: സ്ഥലപരിശോധനക്ക്​ തുടക്കം

മൂവാറ്റുപുഴ: വിവാദങ്ങൾക്കൊടുവിൽ മൂവാറ്റുപുഴ-തേനി റോഡി‍ൻെറ പുറമ്പോക്ക് ഏറ്റെടുക്കാനുള്ള നടപടികൾക്ക് തുടക്കമായി. 87 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡി‍ൻെറ സ്ഥലപരിശോധനകള്‍ക്കാണ് തുടക്കമായത്. മാത്യു കുഴല്‍നാടന്‍ എം.എൽ.എയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. പുറമ്പോക്ക് അടക്കം ഏറ്റെടുത്ത് റോഡിന്റെ വീതി കൂട്ടി, വളവുകൾ നിവര്‍ത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്​ഷൻ കൗൺസിൽ രംഗത്തുവന്നിരുന്നു. ഇതേതുടർന്നാണ് എം.എൽ.എ അടിയന്തര നടപടികൾക്കായി രംഗത്തുവന്നത്. വീതി ഇല്ലാത്തിടങ്ങളില്‍ ജനങ്ങള്‍ സഹകരിച്ച് പരമാവധി സ്ഥലം വിട്ടുനല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ടെലിഫോണ്‍, കെ.എസ്.ഇ.ബി, കുടിവെള്ള പൈപ്പുകള്‍ എന്നിവ മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ പെരുമാംകണ്ടത്തുനിന്നാണ് പരിശോധന തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസ് അഗസ്റ്റ്യന്‍, ആര്‍.ഡി.ഒ പി.എൻ. അനി, സ്‌പെഷല്‍ തഹസില്‍ദാര്‍ അസ്മാബീവി, അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍മാരായ സൂസന്‍ മാത്യു, പി.പി. സിന്‍റോ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.ജി. രാധാകൃഷ്ണന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ചിത്രം. മൂവാറ്റുപുഴ-തേനി റോഡിന്റെ സ്ഥലപരിശോധനക്ക് തുടക്കമായപ്പോൾ Em Mvpa 3 Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.