തൊഴിലാളികള്‍ക്ക് മര്‍ദനമേറ്റതായി ആരോപണം

പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി യൂനിയന് കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികളെ പ്ലൈവുഡ് കമ്പനി ഉടമകള്‍ മര്‍ദിച്ചതായി ആരോപണം. അശമന്നൂര്‍ പഞ്ചായത്തിലെ പെരുമ്പാവൂര്‍ ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂള്‍ നമ്പര്‍ 195-ബിയിലെ തൊഴിലാളികളായ പി.എം. റഫീക്ക്, പി.എം. ദിന്‍ഷാദ് എന്നിവരെ തൊഴിലെടുക്കുന്നതിനിടെ കമ്പനി ഉടമകള്‍ മര്‍ദിച്ചതായി ഐ.എന്‍.ടി.യു.സി നേതാക്കള്‍ ആരോപിച്ചു. ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേതാക്കള്‍ അറിയിച്ചു. റീജനല്‍ പ്രസിഡന്റ് സദാശിവന്‍, ജില്ല സെക്രട്ടറി വി.ഇ. റഹിം, ക്ഷേമനിധി ബോര്‍ഡ് അംഗം സി.വി. മുഹമ്മദാലി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ പോഞ്ഞാശ്ശേരി, സെക്രട്ടറിമാരായ സലീം, രഘുകുമാര്‍ എന്നിവര്‍ ആശുപത്രിയില്‍ തൊഴിലാളികളെ സന്ദര്‍ശിച്ചു. കമ്പനി ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളണമെന്ന്​ ഐ.എന്‍.ടി.യു.സി പെരുമ്പാവൂര്‍ റീജനല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.