തെരുവുനായ്​ കുറുകെ ചാടി; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്​

മരട്: കുമ്പളത്ത് തെരുവുനായ്​ വട്ടംചാടിയതിനെ തുടർന്ന് ബൈക്ക്​ മറിഞ്ഞ്​ യുവാവിന്​ പരിക്കേറ്റു. കുമ്പളം വാത്തുവീട്ടിൽ ശിവന്‍റെ മകൻ ശ്രീഹരിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച് രാവിലെ പ്രദേശത്തെ സ്വകാര്യക്ഷേത്രത്തിലെ കൗണ്ടറിൽ ജോലിക്കായി ബൈക്കിൽ പോകവെയാണ്​ അപകടം. ചെറിയ പരിക്ക് പറ്റിയതോടെ പ്രാഥമിക ശുശ്രൂഷ നൽകി. ബൈക്ക് ഇടിച്ചതിനെ തുടർന്ന് തെരുവുനായും ചത്തു. കുമ്പളത്ത് സെന്‍റർ പരിസരം, കളത്തിൽ പരിസരം, എസ്.പി.എസ് പരിസരം എന്നിവിടങ്ങളിൽ തെരുവു നായ്​ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.