ആശുപത്രിക്ക് മുന്നിൽ കൗൺസിലറുടെ ഒറ്റയാൾ സമരം

പള്ളുരുത്തി: കച്ചേരിപ്പടി താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധനയും ചികിത്സയും ആരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട് കൊച്ചി നഗരസഭ കൗൺസിലർ ആശുപത്രിക്ക് മുന്നിൽ ഒറ്റയാൾ പ്രതിഷേധം നടത്തി. ഇടക്കൊച്ചി 16ാം ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിലാണ് ആശുപത്രിക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായിട്ടും പരിശോധന ഇല്ലാത്തതുമൂലം പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലയിലുള്ളവർക്ക് സ്വകാര്യലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കോവിഡുമൂലം ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സ പോലും പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ലഭിക്കുന്നില്ല. ആശുപത്രിയിൽ പരിശോധന തുടങ്ങണമെന്ന് പലതവണ ഡി.എം.ഒ ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടും പരിശോധന പോലും ആരംഭിക്കാതെ പള്ളുരുത്തി മേഖലയിലെ ജനങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന രീതിയാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് കൗൺസിലർ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് കൗൺസിലറെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത്​ നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.