റോഡരികിൽ പാർക്ക് ചെയ്ത ബസ് മോഷണം പോയി

പള്ളുരുത്തി: രാത്രി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷണം പോയതായി ഉടമയുടെ പരാതി. കാക്കനാട് - കുമ്പളങ്ങി റൂട്ടിൽ സർവിസ് നടത്തുന്ന 'നീത' എന്ന ബസാണ് കാണാതായതായി ഉടമ ഗിരീഷ് കുമാർ പള്ളുരുത്തി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ട്രിപ്പ് കഴിഞ്ഞ് ജീവനക്കാർ പെരുമ്പടപ്പ് ബസ് സ്റ്റാൻഡിന് സമീപം സെന്‍റ്​ ആന്‍റണീസ് ഹാളിന് മുന്നിലുള്ള റോഡരികിൽ പാർക്ക് ചെയ്തു. രാവിലെ ജീവനക്കാർ സർവിസിന് ബസ് എടുക്കാൻ വന്നപ്പോൾ ബസ് കണ്ടില്ല. ഉടനെ ഉടമയെ അറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.