മുലയൂട്ടൽ മുറിയിൽ ഫയൽ ചാക്കുകളും പാഴ് വസ്തുക്കളും 

കളമശ്ശേരി: നഗരസഭയിൽ കൈക്കുഞ്ഞുമായെത്തുന്ന അമ്മമാർക്ക് മുലയൂട്ടാൻ സജ്ജമാക്കിയ മുറിയിൽ ഫയൽ ചാക്കുകളും ഉപയോഗശൂന്യമായ വസ്തുക്കളും തള്ളിയനിലയിൽ. കളമ​ശ്ശേരി നഗരസഭ സൗകര്യപ്പെടുത്തിയിരിക്കുന്ന മുലയൂട്ടൽ മുറിയാണ് നഗരസഭയുടെ പാഴ്​വസ്തു ശേഖരമുറിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നഗരസഭയിലെത്തിയ യുവതി കുട്ടിയെ മുലയൂട്ടാൻ സൗകര്യം അന്വേഷിക്കുമ്പോഴാണ് ഫീഡിങ് റൂമിന്‍റെ അവസ്ഥ അറിയുന്നത്‌. നല്ല നിലയിൽ ബോർഡും സ്ഥാപിച്ച് ഒരുക്കിയ മുറി ഏറ്റവും താഴെ അക്ഷയകേന്ദ്രത്തിന് സമീപത്താണ്. ഇത്തരം സൗകര്യത്തെക്കുറിച്ചുള്ള സൂചന ബോർഡുകൾ ഒന്നുംതന്നെ നഗരസഭ ഓഫിസിലെ ഒരിടത്തും കാണുന്നുമില്ല. അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പാഴ്​വസ്​തുക്കൂമ്പാരം കാണുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.