മീഡിയവൺ വിലക്ക്​ : വായ്​ മൂടിക്കെട്ടി പ്രതിഷേധം

എടവനക്കാട്: 'മീഡിയവൺ' ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് എടവനക്കാട് പൗരാവലി. 'അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സമ്മതിക്കില്ല' എന്ന്​ പ്രഖ്യാപിച്ച്​ എടവനക്കാട് പോസ്റ്റ് ഓഫിസിനു മുന്നിൽ വായ്​ മൂടിക്കെട്ടി നടന്ന പ്രതിഷേധ പരിപാടി എടവനക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്​ അസീന അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഇല്യാസ് മംഗലത്ത്, പി.എ. അബ്ദുൽ ജലാൽ, പഞ്ചായത്ത് കമ്മിറ്റി അംഗം ഐ.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.