ആലുവ: ഭരണകൂടത്തിന്‍റെ ചെയ്തികളെ വിമർശിച്ചാൽ അത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന നിലപാട് ഏകാധിപത്യ പ്രവണതയാണെന്ന് ജനകീയ കൂട്ടായ്മ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ നിലനിർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന മാധ്യമസ്ഥാപനങ്ങളെ നിരോധിക്കുന്ന സമീപനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം. മീഡിയവൺ നിരോധിക്കുന്നതിലൂടെ തങ്ങൾക്കെതിരെ പറയുന്ന ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി തങ്ങളുടെ ചൊൽപടിയിൽ വരുത്തുക എന്ന ലക്ഷ്യമാണ് കേന്ദ്ര ഭരണകൂടത്തിനുള്ളത്. മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ നിരോധനം ജനാധിപത്യ വിരുദ്ധമാണെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, അഡ്വ. എൽദോസ് കുന്നപ്പള്ളി, കെ.പി.സി.സി ജന.സെക്രട്ടറി അബ്‌ദുൽ മുത്തലിബ്, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്‌ദുൽ മജീദ്, അഡ്വ. ഹരീഷ് വാസുദേവൻ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ആസഫലി, പ്രഫ. അരവിന്ദാക്ഷൻ, ഫാ. പോൾ തേലക്കാട്ട്, തമ്പാൻ തോമസ്, ഷൈജു ആൻറണി, ഫിലിക്സ് ജെ. പുല്ലൂടാൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, സലാഹുദ്ദീൻ മദനി തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.