ബൈപാസ്​ സ്ഥലം എടുപ്പ്​: യോഗം ചേർന്നു

മൂവാറ്റുപുഴ: മുറിക്കല്ല് ബൈപാസിന്‍റെ സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾക്ക് ആശങ്ക വേണ്ടെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. സ്ഥലം ഉടമകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു. രാജഗിരി ഔട്ട്‌ റീച്ച് കളമശ്ശേരി എസ്‌.ഐ.എ സ്റ്റഡി യൂനിറ്റ് ചെയർപേഴ്‌സൻ മീന കുരുവിളയുടെ നേതൃത്വത്തിൽ ഓൺലൈനായിട്ടായിരുന്നു യോഗം നടന്നത്. എൽ.എ സ്‌പെഷൽ തഹസിൽദാർ ബോബി റോസ്, കെ.ആർ.എഫ്.ബി. പി.എം.യു.വിൽനിന്നുള്ള ലക്ഷ്മി എസ്. ദേവി, എം. മുഹ്‌സിന എന്നിവർ പങ്കെടുത്തു. 63 പേർ ഹിയറിങ്ങിൽ പങ്കെടുത്തു. പലരും ആശങ്കകളും ആവലാതികളും അവതരിപ്പിക്കുകയും ചെയ്തു. നഷ്ടപരിഹാരത്തെക്കുറിച്ചും അലൈൻമെന്റിലെ മാറ്റത്തെക്കുറിച്ചുമായിരുന്നു പ്രധാന ആശങ്കകൾ. രാജഗിരി ഔട്ട്‌ റീച്ച് സ്റ്റഡി യൂനിറ്റിലെ സീനിയർ റിസർച് അസോസിയേറ്റ് മരിയ ടെൻസി ഫെലിക്‌സ് സ്വാഗതവും റിസർച് അസിസ്റ്റന്റ് കേസിയമോൾ മാത്യു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.