കാറപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

EKD ANKA 1 ACCIDENT നീനു അങ്കമാലി: കാറപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്ന യുവതി മരിച്ചു. പാറക്കടവ് എളവൂർ അറക്കലാൻ വീട്ടിൽ (പാലമറ്റത്ത്) ബെന്നിയുടെ (ഐ.സി.ഐ.സി പ്രുഡെൻഷ്യൽ സീനിയർ കൺസൾട്ടന്‍റ്​) മകൾ നീനുവാണ് (29) മരിച്ചത്. അങ്കമാലി-മഞ്ഞപ്ര റോഡിൽ മുല്ലശ്ശേരി പാലത്തിൽ ജനുവരി ഒമ്പതിന് രാത്രിയായിരുന്നു അപകടം. സ്വകാര്യ ആഘോഷച്ചടങ്ങിൽ പങ്കെടുത്തശേഷം ബെന്നിയും കുടുംബവും എളവൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ നിയന്ത്രണം വിട്ട് കാർ പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബെന്നിക്കും ഭാര്യ മിനി, മറ്റൊരു മകൾ നിഖിത എന്നിവർക്കും പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ നീനു എറണാകുളം ആസ്റ്റർ മെഡ്​സിറ്റിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് എളവൂർ സൻെറ്​ ആൻറണീസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.