നോഡൽ ഓഫിസറെ നിയമിച്ചു; പറവൂരിൽ പൊതുമരാമത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

നോഡൽ ഓഫിസറെ നിയമിച്ചു; പറവൂരിൽ പൊതുമരാമത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും പറവൂർ : പൊതുമരാമത്തിന്‍റെ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് കൊണ്ട് എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകുവാനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫിസറെ നിയമിച്ചു. പറവൂർ റെസ്​റ്റ്​ ഹൗസിൽ പ്രതിപക്ഷ നേതാവിന്‍റെ അധ്യക്ഷതയിൽ നിയോജകമണ്ഡലത്തിലേക്ക് നിയമിതനായ നോഡൽ ഓഫിസറും നാഷനൽ ഹൈവേ വൈറ്റില സൂപ്രണ്ടിങ്​ എൻജിനീയറുമായ കെ. ദീപുവിന്റെ സാന്നിധ്യത്തിൽ ആദ്യയോഗം ചേർന്നു. നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിൽനിന്നും നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും അതിന്‍റെ പുരോഗതിയെ കുറിച്ചും വിശദമായ ചർച്ച നടത്തി. എല്ലാ പ്രവർത്തികളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നോഡൽ ഓഫിസർക്ക് പ്രതിപക്ഷ നേതാവ് നിർദേശം നൽകി. ഇനി മുതൽ നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ എല്ലാ മാസവും മീറ്റിങ്ങുകൾ കൂടി നിയോജകമണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ പിയൂസ് വർഗീസ്, നിരത്ത് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ അജിത്കുമാർ, നാഷനൽ ഹൈവേ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വി.കെ. ശാലിനി , പാലം വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അന്ന, നിരത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ജൂഡിയത്ത്, കെട്ടിട വിഭാഗം അസിസ്റ്റൻറ് എൻജിനീയർ കെ.കെ. ആബിദ, നാഷനൽ ഹൈവേ അസിസ്റ്റൻറ് എൻജിനീയർ സജീന, റോഡ് മെയിന്റനൻസ്‌ വിഭാഗം അസിസ്റ്റൻറ് എഞ്ചിനീയർ സുമിൻ, കിഫ്‌ബി പ്രോജക്ട് എൻജിനീയർ രാഹുൽ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.