പള്ളുരുത്തി: ഒരു മാസമായി തൊണ്ട നനക്കാൻ കുടിനീരിനായി നെട്ടോട്ടമോടുകയാണ് പെരുമ്പടപ്പ് ശംഖുംതറ നിവാസികൾ. വേനൽ കനത്തതോടെ ഇവരുടെ ദുരിതവും വർധിച്ചിരിക്കുകയാണ്. പെരുമ്പടപ്പ് കായൽ തീരത്താണ് ശംഖുംതറ. ഭൂഗർഭ ജലത്തിന് ഉപ്പും ലവണാംശവും കാഠിന്യവും ഏറിയിരിക്കുന്നതിനാൽ കുളിക്കാൻ വരെ പൈപ്പിലൂടെ വരുന്ന വെള്ളമാണ് ഇവർക്ക് ആവശ്യം. ടാങ്കർ ലോറികളിലെത്തുന്ന കുടിവെള്ളമാണ് ഇവർക്ക് തുണയാകുന്നത്. എന്നാൽ, വേനൽ കനത്തതോടെ ലോറിയുടെ വരവും കുറച്ചിരിക്കയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇടറോഡായതിനാൽ കുടിവെള്ളവുമായെത്തുന്ന ലോറികളും ഏറെ മാറ്റിയാണ് നിർത്തുന്നത്. മേഖലയിൽ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാൻ മാറി വരുന്ന ജനപ്രതിനിധികളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് ഇവർ പറയുന്നത്. പ്രായമായവരും കുട്ടികളുമെല്ലാം വെള്ളം ശേഖരിക്കാൻ തത്രപ്പാട് തുടരുകയാണ്. എന്നാൽ, അധികാരികൾ കണ്ണ് തുറക്കുന്നില്ല. ചിത്രം: 1. ലോറിയിലെത്തുന്ന കുടിവെള്ളത്തിനായി കാത്തു നിൽക്കുന്ന സ്ത്രീകൾ 2. ലോറിയിലെത്തുന്ന കുടിവെള്ളം കൈവണ്ടിയിൽ കയറ്റിക്കൊണ്ടു പോകുവാനെത്തുന്ന കാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.