പാടശേഖരത്തിൽ തീപിടിത്തം

അങ്കമാലി: നായത്തോട് ഡിവൈൻ ഹോസ്പിറ്റലിന് പിറകുവശത്തെ പാടശേഖരത്തിന് ഞായറാഴ്ച ഉച്ചയോടെ തീപിടിച്ചു. റബർ, ജാതി, വാഴ എന്നിവ കത്തിനശിച്ചു. ആളപായമില്ല. തീ കൂടുതൽ പ്രദേശത്ത് വ്യാപിക്കുന്നതിന് മുമ്പ്​ അങ്കമാലി അഗ്നിരക്ഷ സേനയെത്തി തീയണച്ചു. വാർഡ് കൗൺസിലർ ടി.വൈ. ഏല്യാസിന്‍റെയും നാട്ടുകാരുടെയും സഹകരണത്തോടെ സേനയിലെ എ.എസ്.ടി.ഒ പി.എ. ഷാജൻ, സേനാംഗങ്ങളായ പി.ആർ. സജേഷ്, സൂരജ് മുരളി, വിനു വർഗീസ്, പി.എസ്. സുധി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമയോജിത ഇടപെടലിലൂടെയാണ് തീ അണക്കാനയത്. EA ANKA 5 FlRE നായത്തോട് ഡിവൈൻ ഹോസ്പിറ്റലിന് പിന്നിലെ പാടശേഖരത്തിൽ ഞായറാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.