നെടുമ്പാശ്ശേരി ഇനി മലേറിയ മുക്ത പഞ്ചായത്ത്

EA ANKA 1 MALAMBANI കരിയാട്: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ഇനി മലേറിയ രോഗം ഇല്ലാത്ത ഗ്രാമം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പഞ്ചായത്തില്‍ ഒരിടത്തും മലേറിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് മലേറിയ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സ്ക്രീനിങ് ക്യാമ്പ്, ഫീവര്‍ സർവേ, മലേറിയ രക്തപരിശോധന ഉള്‍പ്പെടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മലേറിയ മുക്ത പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. കുഞ്ഞ് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ആന്‍റണി കയ്യാല അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ ബിജി സുരേഷ്, ശോഭ ഭരതന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ബെറ്റി ആന്‍റണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി.വി. ശ്രീലേഖ, പബ്ലിക് ഹെല്‍ത്ത് നഴ്സ് സി.എന്‍. കുശല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, സ്റ്റാഫ് നഴ്സുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. EA ANKA 1 MALERIYA നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിനെ മലേറിയ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.