ലഹരി മരുന്നുകളുമായി ബംഗാൾ സ്വദേശി പിടിയിൽ

മൂവാറ്റുപുഴ: ലഹരി മരുന്നുകളുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴയില്‍ പിടിയിൽ. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സനിലിന്റ നേതൃത്വത്തില്‍ കൂത്താട്ടുകുളം കിഴകൊമ്പ് ഭാഗത്ത് നടന്ന റെയ്ഡിലാണ് ബ്രൌണ്‍ ഷുഗറും കഞ്ചാവുമായി ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മഹാബുല്‍ മണ്ഡലിനെ (32) പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും രണ്ട് ഗ്രാം ബ്രൌണ്‍ ഷുഗറും അഞ്ച് ഗ്രാം കഞ്ചാവും മയക്കുമരുന്നുകള്‍ വിറ്റുകിട്ടിയ 4560 രൂപയും പിടികൂടി. മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രധാന പ്രതികളിലൊരാളാണ് എക്‌സൈസിന്റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനില്‍പറഞ്ഞു. റെയ്ഡിന് പ്രിവന്റീവ് ഓഫിസര്‍ സാജന്‍ പോള്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജസ്റ്റിന്‍ ചര്‍ച്ചില്‍, അനുരാജ്, ജിതിന്‍ ഗോപി, എക്‌സൈസ് ഡ്രൈവര്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി മുളവൂര്‍ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിച്ചുവരുന്ന ബംഗാള്‍ മുര്‍ഷിദാബാദ് ഫരീദ്പൂര്‍ സ്വദേശി ഖുസിദുല്‍ ഇസ്​ലാമിനെ (34) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 23 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തിരുന്നു. ചിത്രം - മഹാബുല്‍ മണ്ഡല്‍(32) EM Mvpa 3 MAHABUL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.