കോട്ടയം: അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ വയോധികൻ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ആത്മഹത്യ ചെയ്തു. എൽ.ഐ.സി ഏജന്‍റായ തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ് (60) ഭാര്യ പുഷ്പമ്മയെ (55) കുത്തിയശേഷം ജീവനൊടുക്കിയത്. സാരമായി പരിക്കേറ്റ പുഷ്പമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സുരേന്ദ്രനും ഭാര്യ പുഷ്പമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടു മക്കളും വേറെയാണ് താമസം. മദ്യലഹരിയിലായിരുന്ന സുരേന്ദ്രൻ പുഷ്പമ്മയുമായി വഴക്കുണ്ടാക്കി. തുടർന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പുഷ്പമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പള്ളിക്കത്തോട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും സുരേന്ദ്രൻ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ഉടൻ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുഷ്പമ്മ അപകടനില തരണം ചെയ്തു. സുരേന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: വിഷ്ണു, വിമൽ. KTG SURENDRAN 60
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.