കണ്ണന്‍കുളങ്ങര-പാവംകുളങ്ങര റോഡ് നിര്‍മാണം ഊരാക്കുടുക്കാകുന്നു -ട്രുറ

തൃപ്പൂണിത്തുറ: കണ്ണന്‍കുളങ്ങര-പാവംകുളങ്ങര റോഡ് നിര്‍മാണം ജനങ്ങള്‍ക്ക് ദുരിതമാകുന്നുവെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂനിയന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ (ട്രുറ). നീണ്ട കാത്തിരിപ്പിനുശേഷം റീബില്‍ഡ് കേരള പദ്ധതിയില്‍പെടുത്തി 1.32 കോടി രൂപ മുടക്കി ടാറിങ് ആരംഭിച്ച റോഡ് ആശ്വാസത്തേക്കാള്‍ കൂടുതല്‍ ആശങ്കയിലാണ്​. നിലവിലുള്ള റോഡില്‍നിന്ന്​ 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയും മൂന്നേമുക്കാല്‍ മീറ്റര്‍ വീതിയിലുമാണ് പുനര്‍നിര്‍മാണം. ഇതുമൂലം റോഡിന്റെ ഇരുവശങ്ങളിലും ഏകദേശം അരമീറ്റര്‍ വീതിയില്‍ താഴ്ച രൂപപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇരുചക്ര വാഹനങ്ങള്‍ ഈ കുഴിയില്‍ വീണ് അപകടത്തിൽപെടാൻ സാധ്യതയുണ്ട്. കൂടാതെ റോഡ് ക്രമാതീതമായി ഉയര്‍ത്തുന്നതുമൂലം കാലവര്‍ഷത്തില്‍ റോഡിന്റെ ഇരുവശങ്ങളിലും വെള്ളം കെട്ടിക്കിടന്ന് വ്യാപാരികള്‍ ദുരിതത്തിലാകും. കാനകളുടെ വശങ്ങള്‍ ഉയര്‍ത്തി റോഡിന്റെ ഇരുവശത്തുമുണ്ടാകുന്ന താഴ്ച കോണ്‍ക്രീറ്റ് ചെയ്തും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ട്രുറ ചെയര്‍മാന്‍ വി.പി. പ്രസാദും കണ്‍വീനര്‍ വി.സി. ജയേന്ദ്രനും പറഞ്ഞു. EC-TPRA-3 Trura ടാറിങ് ജോലികള്‍ പുരോഗമിക്കുന്ന കണ്ണന്‍കുളങ്ങര-പാവംകുളങ്ങര റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.