പ്രധാനമന്ത്രിക്ക് കത്ത് നൽകി

കൊച്ചി: തീരനിയന്ത്രണ മേഖലയിൽ ഇളവ് കിട്ടുന്നതിന്​ ഗ്രാമ പഞ്ചായത്തുകളെ നഗര സ്വഭാവമുള്ള പ്രദേശങ്ങളാക്കിയ കേരള സർക്കാർ നടപടി കേന്ദ്ര സർക്കാറിന്‍റെ പരിസ്ഥിതി വകുപ്പ് നിരസിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി . ഇത് സംബന്ധിച്ച ഫയലിൽ സങ്കുചിത രാഷ്ട്രീയം കലർത്താതിരിക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും തീര പരിപാലന നിയമത്തിൽ ഇളവ് ലഭിക്കണമെന്ന്​ ആവശ്യപ്പെട്ട് നേരത്തേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്‌ കത്ത് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.