വീടുകൾക്ക് നാശം സംഭവിക്കാത്ത സി.പി.എം പ്രവർത്തകർക്ക് സഹായം ലഭിച്ചെന്ന് ആക്ഷേപം ആലങ്ങാട്: ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച പല അർഹരായ കുടുംബങ്ങൾക്കും ധനസഹായം ലഭിച്ചില്ലെന്ന് പരാതി. ഏഴുമാസം മുമ്പാണ് ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് മേഖലയിലും കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളി മേഖലയിലും ചുഴലിക്കാറ്റ് നാശം വിതച്ചത്. ഇരു പ്രദേശത്തുമായി 238 വീട് ഭാഗികമായും 43 വീട് പൂർണമായും തകർന്നിരുന്നു. എന്നാൽ, അർഹരായ പലരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. അനർഹരായ പലരും പട്ടികയിൽ കയറിപ്പറ്റുകയും ചെയ്തു. ഇതോടെ ദുരിതബാധിതരായ 50 കുടുംബത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും പരാതികളും നടത്തി. പ്രതിഷേധം ശക്തമായതോടെ അർഹരായ കുറച്ചുപേരെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ, പട്ടികയിൽ ഉൾപ്പെടുത്തിയ ആർക്കും ഇതുവരെ ധനസഹായം ലഭിച്ചില്ലെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് ഡെപ്യൂട്ടി തഹസിൽദാറോട് കുടുംബങ്ങൾ വിവരം തിരക്കിയെങ്കിലും നൽകാൻ ഫണ്ട് ഇല്ലെന്ന് പറഞ്ഞതായും ആക്ഷേപം ശക്തമാണ്. കൂടാതെ, വീടുകൾക്ക് ഒന്നും സംഭവിക്കാത്ത സി.പി.എം പ്രവർത്തകരായ പലരുടെയും കുടുംബങ്ങൾക്കു വൻതോതിൽ സഹായം ലഭിച്ചെന്ന് അർഹരായ കുടുംബങ്ങൾ പറഞ്ഞു. അതേസമയം, സഹായം ലഭിക്കാത്തവർ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.