പറവൂർ: ചേന്ദമംഗലം സർവിസ് സഹകരണ ബാങ്കിലെ അഴിമതികൾ പുറത്ത് കൊണ്ടുവന്ന ഭരണസമിതി അംഗത്തിന് വധഭീഷണിയെന്ന് പരാതി. ബാങ്ക് പ്രസിഡൻറ്, സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന മുൻ അസി. സെക്രട്ടറി, വായ്പ തട്ടിപ്പ് നടത്തിയ വ്യക്തി എന്നിവർക്കെതിരെ ഭരണസമിതി അംഗം ലിജോ കൊടിയൻ റൂറൽ എസ്.പിക്ക് പരാതി നൽകി. ബാങ്കിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ലിജോ സഹകരണ ജോയന്‍റ് രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. എൽ.ഡി.എഫ് വിഷയത്തിൽ സമരവും സംഘടിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നെന്ന് കണ്ടതിനെത്തുടർന്ന് സഹകരണവകുപ്പ് 65 പ്രകാരം കൂടുതൽ അന്വേഷണം നടന്നു വരുകയാണ്. വിരമിച്ച അസി. സെക്രട്ടറി മറ്റുള്ളവരുമായി ചേർന്ന് ജോയന്‍റ് അക്കൗണ്ട് ഉണ്ടാക്കി നടത്തിയ തട്ടിപ്പിനെക്കുറിച്ചും ലിജോ പരാതി നൽകിയിട്ടുണ്ട്. പരാതി സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് വടക്കേക്കര പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.