കൊച്ചി: പ്രീ പ്രൈമറി ജീവനക്കാർക്കെതിരെ സർക്കാർ സ്വീകരിച്ച വഞ്ചനപരമായ നിലപാടുകൾക്കെതിരെ കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി നേതൃത്വത്തിൽ വീടുകളിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. 2012നു ശേഷം തുടങ്ങിയ പ്രീ പ്രൈമറികൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്നതും ഓണറേറിയം ലഭിക്കുന്ന പ്രീ പ്രൈമറി അധ്യാപകരുടെ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും തടസ്സമുന്നയിക്കുകയും ചെയ്യുന്ന സർക്കാർ ഉത്തരവ് ഈ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്ന് അധ്യാപകർ ആരോപിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.യു. സാദത്ത്, റവന്യൂ ജില്ല പ്രസിഡന്‍റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ്, സി.വി. വിജയൻ, കെ.എ. റിബിൻ, പ്രീ പ്രൈമറി ജില്ല കൺവീനർ ലെസ്‌ലി പോൾ, ടി. എസ്. റഷീദ്, ടി.എ. മുരളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.