മതന്യൂനപക്ഷങ്ങൾക്ക് വ്യവസായ വികസന വായ്പ

മൂവാറ്റുപുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മറ്റു പിന്നാക്ക വിഭാഗത്തിൽപെട്ടവർക്കും മതന്യൂനപക്ഷങ്ങൾക്കും വേണ്ടി നടപ്പാക്കിവരുന്ന വ്യവസായ വികസന വായ്പ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഏതെങ്കിലും സംരംഭം നടത്തുന്നവർക്കും കോവിഡ് സാഹചര്യത്തിൽ സംരംഭം നിന്നുപോയവർക്കും പരമാവധി അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഒ.ബി.സി വിഭാഗത്തിൽപെട്ട കുടുംബ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കുറവുള്ളവർക്കും മതന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുടുംബ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കുറവുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷഫോറം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെ.എസ്.ബി.സി.ഡി.സി ഉപജില്ല ഓഫിസിൽനിന്ന്​ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485 2964005.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.