'ദി അദർസൈഡ്' യൂട്യൂബിൽ റിലീസായി

കൊച്ചി: വഴിതെറ്റിപ്പോകുന്ന യുവതക്ക്​ കുടുംബത്തി​ന്‍റെ സ്നേഹവും കരുതലും കാവലായിരിക്കണമെന്ന് ഓർമപ്പെടുത്തുന്ന ഹ്രസ്വചിത്രം . സാകോൺ മീഡിയയാണ്​ ചിത്രം പ്രേക്ഷകരിലെത്തിക്കുന്നത്​. നടന്‍ ജയന്‍ ചേര്‍ത്തലയും പുതുമുഖം മുഹമ്മദ് രന്തീസിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൗമാരക്കാരനും അച്ഛനും തമ്മിലെ ബന്ധത്തിലൂടെ സാമൂഹികപ്രസക്തമായ വിഷയം പ്രമേയമാക്കുന്നു. അന്‍സാര്‍ നെടുമ്പാശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നിര്‍മാതാവുകൂടിയായ ഷിഹാബ് സാകോണിന്റെതാണ്. തിരക്കഥയും അസോസിയേറ്റ് ഡയറക്ടറും എം. കുഞ്ഞാപ്പയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.