കുടിവെള്ളം പാഴാവുന്നു പറവൂർ: പൊട്ടിയ പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർ തയാറാകാത്തതുമൂലം ദിവസങ്ങളായി മാല്യങ്കര ഫീഡർ ലൈനിലെ വെള്ളം പാഴാവുന്നു. മുറവന്തുരുത്ത്-കട്ടത്തുരുത്ത് റോഡ് ടാർ ചെയ്യുന്നതിനിടെയാണ് റോഡരികിലൂടെ കടന്നുപോകുന്ന മാല്യങ്കര ഫീഡർ ലൈനിലെ പൈപ്പ് ലൈൻ പൊട്ടിയത്. പലവട്ടം പരാതിയുമായി ജനം വാട്ടർ അതോറിറ്റി ഓഫിസിലെത്തിയെങ്കിലും നടപടിയായില്ല. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ചോർച്ചയിലൂടെ പുറത്തേക്കൊഴുകിയത്. കുടിവെള്ള ക്ഷാമത്തിന്‍റെ രൂക്ഷത ഏറെ അനുഭവിക്കുന്ന തീരദേശ ഗ്രാമമാണ് മാല്യങ്കര. ദിവസങ്ങളോളം ഇവിടെ കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. മാല്യങ്കരയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നതിനാണ് ഡയറക്ട് ഫീഡർലൈൻ സ്ഥാപിച്ചത്. ആ വെള്ളമാണിപ്പോൾ പാഴാകുന്നത്. ചിത്രം EA PVR muravanthuruth 2 മാല്യങ്കരയിലേക്കുള്ള ഫീഡർ ലൈനിലെ പൈപ്പ് ലൈനിലെ ചോർച്ച പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.