കൊച്ചി: എൻ.സി.പി ജില്ല പ്രസിഡൻറായിരുന്ന സി.എം. ദേവസിയുടെ 11ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം കലൂർ എ.സി. ഷൺമുഖദാസ് ഹാളിൽ എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം സംസ്ഥാന നിർവാഹക സമിതി അംഗം പി.ജെ. കുഞ്ഞുമോൻ നിർവഹിച്ചു. എൻ.എൽ.സി സംസ്ഥാന പ്രസിഡൻറ് കെ. ചന്ദ്രശേഖരൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി ബിജു ആബേൽ, പി.ഡി. ജോൺസൻ, കെ.കെ. ജയപ്രകാശ്, മുരളി പുത്തൻവേലി, എം.എം. അശോകൻ, ജോണി തോട്ടക്കര, സി.എഫ്. ജോയി, റെജി ഇല്ലിക്കപറമ്പിൽ, എം.എ. അബ്ദുൽ ഖാദർ, കെ.കെ. പ്രദീപ്, രാജു തെക്കൻ, കെ.ജെ. സെബാസ്റ്റ്യൻ, കുര്യൻ എബ്രഹാം, എം.എച്ച്. റഷീദ്, പി.എ. ഖാലിദ്, ഒ.എൻ. ഇന്ദ്രകുമാർ, അഡ്വ.ലേഖ ഗണേഷ്, ഷിറോൺ എന്നിവർ സംസാരിച്ചു. EC NCP കലൂർ എ .സി. ഷൺമുഖദാസ് ഹാളിൽ നടന്ന സി.എം. ദേവസി അനുസ്മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.