കിഴക്കമ്പലം നെല്ലാട് റോഡ് നിർമാണം നിലച്ചു; പൊടിശല്യം രൂക്ഷം

കിഴക്കമ്പലം: ഡിസംബര്‍ 14 ന് കോടതിവിധിയെ തുടര്‍ന്ന് അറ്റകുറ്റപ്പണി ആരംഭിച്ച കിഴക്കമ്പലം -നെല്ലാട് റോഡ് നിർമാണം നിലച്ചു. 2.12 കോടി രൂപ ഉപയോഗിച്ച് ബി.എം നിലവാരത്തില്‍ റോഡിലെ കുഴികള്‍ രണ്ട് മാസത്തിനുള്ളില്‍ അടക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഒന്നരമാസം ആയിട്ടും നിർമാണം തുടങ്ങിയ സ്ഥലത്ത് തന്നെ നില്‍ക്കുകയാണ്. ഏതാണ്ട് 1.400 കിലോമീറ്റര്‍മാത്രമാണ് നിർമാണം പൂര്‍ത്തികരിച്ചത്. കിഴക്കമ്പലം മുതല്‍ നെല്ലാട് വരെ 14 കിലോമീറ്ററാണ് റോഡ്​. കഴിഞ്ഞ വെള്ളിയാഴ്​ച നിർമാണം നിർത്തിയിട്ട് പിന്നീട് തുടങ്ങിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി കിഴക്കമ്പലം നെല്ലാട് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വാട്ട്‌സ് ആപ്പ് കൂട്ടായ്​മ രൂപവത്​കരിക്കുകയും പ്രതിഷേധമായി രംഗത്തുവരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കോടതി നിർദേശിച്ചത്. റോഡ് നിർമാണം തുടങ്ങി​യെങ്കിലും പാതിവഴിയില്‍ നിലക്കുകയായിരുന്നു. വേനല്‍ കടുത്തതോടെ പൊടിശല്ല്യവും രൂക്ഷമാണ്. ഇരുചക്രവാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വീണ്ടും ശക്തമായ സമരവുമായി രംഗത്തുവരാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. കിഴക്കമ്പലം നെല്ലാട് റോഡിലെ പൊടി ശല്യം (em palli 2 road)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.