കാംകോയിലെ പ്രമോഷന്‍ നടപടി: ഐ.എന്‍.ടി.യു.സിയും പ്രതിഷേധവുമായി രംഗത്ത്

അങ്കമാലി: പൊതുമേഖല വ്യവസായ സ്ഥാപനമായ കേരള ആഗ്രോ മെഷിനറി കോര്‍പറേഷനില്‍ (കാംകോ) ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ പിന്‍ബലം മാനദണ്ഡമാക്കി പ്രമോഷന്‍ നല്‍കുന്ന നടപടിക്കെതിരെ കമ്പനിയിലെ ഐ.എന്‍.ടി.യു.സി യൂനിയനും രംഗത്ത്. പ്രതിസന്ധികളെ അതിജീവിച്ച് കമ്പനി ഇന്നത്തെ നിലയിലെത്താന്‍ കാരണം മുന്‍കാല മാനേജ്മെന്‍റും തൊഴിലാളി യൂനിയനുകളും തമ്മിലെ ഊഷ്മള ബന്ധമായിരുന്നെന്ന കാര്യം മാനേജ്മെന്‍റ് വിസ്മരിക്കരുതെന്ന് കാംകോ എംപ്ലോയീസ് അസോസിയേഷന്‍-ഐ.എന്‍.ടി.യു.സി യൂനിയന്‍ പ്രസിഡന്‍റ്​ പി.ജെ. ജോയി പ്രസ്താവനയില്‍ പറഞ്ഞു. സങ്കുചിത രാഷ്ട്രീയതാൽപര്യം മുന്‍ നിര്‍ത്തി ഉന്നത ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്​ പ്രമോഷന്‍ മാമാങ്കമാണ് ഇപ്പോള്‍ അരങ്ങേറുന്നത്​. കാംകോയില്‍ സ്ഥിരമായി എം.ഡിയെ നിയോഗിച്ചശേഷമേ പ്രമോഷന്‍ നല്‍കാവൂവെന്നും ജോയി അഭിപ്രായപ്പെട്ടു. സ്ഥാപനത്തിനുവേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയാറായ തൊഴിലാളികളോടുള്ള വഞ്ചനയാണ് പ്രതിസന്ധിഘട്ടത്തിലെ പ്രമോഷന്‍ മാമാങ്കം. ലാഭത്തിന്‍റെ ചരിത്രം മാത്രം പറയാനുള്ള കാംകോയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന അനധികൃത പ്രമോഷന്‍ നടപടി നിര്‍ത്തിവെക്കണമെന്ന് കഴിഞ്ഞ ദിവസം ഭരണകക്ഷി യൂനിയനായ കാംകോ എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ എസ്. ശര്‍മ ആവശ്യപ്പെട്ടിരുന്നു. മാനേജ്മെന്‍റ് നിലപാടുകള്‍ക്കെതിരെ ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി എം.എ. ബ്രഹ്മരാജും പ്രതിഷേധിച്ചിരുന്നു. വാർത്ത പകർപ്പ് ER ANKA I NEWS COPPY കാംകോയിൽ കീഴ്വഴക്കങ്ങൾ ലംഘിച്ച് അനധികൃതമായി മേലുദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകുന്നതിനെതിരെ വെള്ളിയാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത പകർപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.