ലൈഫ് ഭവന പദ്ധതി സർവേയിൽ ഏറ്റവും പിന്നിൽ പോത്താനിക്കാട്​

കോതമംഗലം: ലൈഫ് ഭവന പദ്ധതി സർവേയിൽ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിന് വീഴ്ച. ജില്ലയിൽ 82 പഞ്ചായത്തിൽ ഏറ്റവും പിറകിൽ പോത്താനിക്കാടാണ്​. പഞ്ചായത്തിൽ വീടിന് അപേക്ഷ നൽകിയവർ 201 പേരാണ്. ഇതിൽ 40 പേരുടെ സൂക്ഷ്മപരിശോധന മാത്രമാണ് പൂർത്തിയായത്​. ഇത് ആകെ അപേക്ഷകരുടെ 20ശതമാനം മാത്രമാണ്. ഭൂരഹിതരായ 94 ഭവനരഹിതർ നൽകിയ അപേക്ഷയിൽ സൂക്ഷ്മ പരിശോധന നടത്തിയത് 24 പേരുടെ മാത്രം. ഇത് ഈ വിഭാഗത്തിലെ ആകെ അപേക്ഷകരുടെ 25ശതമാനമാണ്. തൊട്ടടുത്ത പൈങ്ങോട്ടുർ പഞ്ചായത്തിൽ 100 ശതമാനവും ആയവനയിൽ 98ശതമാനവും സൂഷ്മ പരിശോധന പൂർത്തിയാക്കിയപ്പോഴാണ് പോത്താനിക്കാട് പഞ്ചായത്തിൽ ഗുരുതര വീഴ്ച സംഭവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.