റെയിവേ സ്റ്റേഷന്‍ സാമൂഹികവിരുദ്ധരുടെ താവളമാകുന്നു

കാലടി: ശബരി റെയില്‍പാതയില്‍ കാലടിയില്‍ നിര്‍മിച്ച റെയിവേ സ്റ്റേഷന്‍ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. പത്തുവര്‍ഷം മുമ്പ് പണി പൂര്‍ത്തീകരിച്ചതാണ് കാലടി റെയില്‍വേ സ്റ്റേഷന്‍. ശബരി പാതയുടെ നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയതോടെ ഇവിടത്തെ പ്രവര്‍ത്തനങ്ങളും നിലച്ചു. അതോടെ ഇവിടം സാമൂഹിക വിരുദ്ധര്‍ കൈയടക്കി. ഇപ്പോള്‍ യുവാക്കളുടെ ലഹരി നുണയല്‍ കേന്ദ്രമായി ഇത് മാറി. റെയില്‍വേ സ്റ്റേഷന്‍ പരിസരം കാടുപിടിച്ച നിലയിലാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണപദാർഥങ്ങളും റെയില്‍വേ സ്​റ്റേഷന്‍ പരിസരത്ത് ചിതറിക്കിടക്കുകയാണ്. ലഹരിപദാർഥങ്ങളുടെ ഒഴിഞ്ഞ പാക്കറ്റുകളും സ്റ്റേഷന്‍ പരിസരമാകെ കിടക്കുന്നുണ്ട്. വൈകുന്നേരത്തോടെ എത്തുന്നവര്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചശേഷം പുലര്‍ച്ചയാണ് പിരിയുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. പൊലീസിന്റെ പരിശോധന രാത്രിയിലും ഉണ്ടാകണമെന്നാണ് പ്രധാന ആവശ്യം. ചിത്രം: photo - EM -kalady railway സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ കാലടി റെയില്‍വേ സ്റ്റേഷന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.