കവളങ്ങാട് മുണ്ടകൻ കൊയ്​ത്തിന് തുടക്കമായി

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് പാടശേഖരത്ത് മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പിൽ നൂറുമേനി വിളവ്. കവളങ്ങാട് കൃഷിഭവന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും അനാമിക കുടുംബശ്രീ യൂനിറ്റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ രണ്ട് ഏക്കർ വരുന്ന പാടത്താണ് കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജിൻസിയ ബിജു കൊയ്​ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഹ്റ ബഷീർ, രാജേഷ് കുഞ്ഞുമോൻ, സി.ഡി.എസ് ചെയർപേഴ്സൻ രശ്മി കൃഷ്ണകുമാർ, ഷംസുദ്ദീൻ, അനാമിക കുടുംബശ്രീ പ്രവർത്തകരായ ഫൗസിയ സലിം, അഞ്​ജു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.