വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കാർ കത്തി; തലനാരിഴക്ക് ആളപായം ഒഴിവായി

കോലഞ്ചേരി: കൊച്ചി-ധനുഷ്​കോടി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കത്തി. തലനാരിഴക്ക് ആളപായമൊഴിവായി. ദേശീയപാതയിലെ കോലഞ്ചേരിക്ക് സമീപം തോന്നിക്കയിൽ വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന കറുകപ്പള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആപെ ഓട്ടോറിക്ഷയിലും തുടർന്ന് വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്​ തീപിടിച്ചതോടെ ഉള്ളിലെ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാർ കാറിന്‍റെ ഗ്ലാസ് തകർത്ത് രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ കാർ യാത്രക്കാരായ കറുകപ്പള്ളി ഇഞ്ചക്കാട്ട് പോൾ (59), ലിസി (54), സോഫിയ പോൾ (24), ആപെ ഡ്രൈവർ കക്കാട്ടുപാറ ചാലുംകുഴിയിൽ സോമൻ (67) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പട്ടിമറ്റത്തുനിന്ന് അഗ്​നിരക്ഷാസേനയും പുത്തൻകുരിശ് പൊലീസും സ്ഥലത്തെത്തി. ഫോട്ടോ അടിക്കുറിപ്പ്: കോലഞ്ചേരി തോന്നിക്കയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച കാർ കത്തുന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.