കോലഞ്ചേരി: കർഷകർ വിള ഇൻഷുറൻസെടുക്കാത്തത് നെൽ കർഷകർക്കുള്ള കൂലിച്ചെലവ് വിതരണപദ്ധതി പ്രതിസന്ധിയിലാക്കുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്താണ് തനത് സാമ്പത്തിക വർഷം കൂലിച്ചെലവ് വിതരണ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. 40 ലക്ഷത്തോളം രൂപയാണ് വിനിയോഗിക്കാനുള്ളത്. പദ്ധതി നടപ്പാക്കണമെങ്കിൽ കർഷകർ കേന്ദ്രസർക്കാറിന്റെ പുതിയ നിർദേശപ്രകാരമുള്ള വിള ഇൻഷുറൻസെടുക്കണം. ഇത് ചെയ്യാത്തവർക്ക് സംസ്ഥാന സർക്കാറിൽ നിന്നോ തദ്ദേശസ്ഥാപനങ്ങളിൽ നിന്നോ യാതൊരു സബ്‌സിഡികളും ലഭിക്കില്ല. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ നെൽകർഷകരും ഫെബ്രുവരി 5ന് മുമ്പ് ഇൻഷുറൻസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രമാണ് സബ്‌സിഡി നൽകാൻ സാധിക്കുകയുള്ളൂവെന്ന് പ്രസിഡന്റ് വി.ആർ. അശോകൻ അറിയിച്ചു. കർഷകർ അതത് പഞ്ചായത്തിലെ കൃഷി ഓഫിസർമാരുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.