EKD ramakrishnan 76 prr പറവൂർ: റിപ്പർ ജയാനന്ദന്റെ കൊലക്കത്തിയിൽനിന്ന് 15 വർഷംമുമ്പ് രക്ഷപ്പെട്ട നെടുമ്പിള്ളിൽ രാമകൃഷ്ണൻ (76) നിര്യാതനായി. രാമകൃഷ്ണന്‍റെ ഭാര്യ ബേബി 2006 ഒക്ടോബർ ഒന്നിന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവ ദിവസം പുലർച്ച ഒരുമണിയോടെ ഇവരുടെ വീട്ടിലെത്തിയ ജയാനന്ദൻ ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന ബേബിയെ തലയിൽ മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൈത്തണ്ട അറുത്തുമാറ്റി സ്വർണവളകളും കവർന്നു. അതിനുശേഷം മാനഭംഗപ്പെടുത്തി. ആക്രമണം ചെറുക്കാനെത്തിയ രാമകൃഷ്ണന്റെ തലയിൽ വെട്ടിപ്പരിക്കേൽപിച്ചു. ഇരുവരും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടത്. രണ്ടുദിവസം കഴിഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. ബേബി പതിവായി ക്ഷേത്രത്തിൽ പോകുമായിരുന്നു. കാണാതിരുന്നതിനാൽ ഇവരുടെ വീട്ടിൽ അന്വേഷിച്ചെത്തിയ ബന്ധു അടച്ചിട്ട ജനൽ തുറന്നപ്പോഴാണ് സംഭവം കണ്ടത്. ഗുരുതര പരിക്കേറ്റ രാമകൃഷ്ണൻ ഒരുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. തുടർചികിത്സ വർഷങ്ങളോളം നീണ്ടു. ഇളയ മകന്റെ ഒപ്പമായിരുന്നു താമസം. ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് വിട്ടുമാറാത്തതിനാൽ ഇദ്ദേഹം മിക്കവാറും വീട്ടിൽതന്നെയാണ് കഴിഞ്ഞിരുന്നത്. കേസിൽ വിചാരണക്കോടതി ജയാനന്ദന് വധശിക്ഷ വിധിച്ചിരുന്നു. മക്കൾ: പ്രമോദ് (അമേരിക്ക), പ്രശാന്ത്. മരുമക്കൾ: ഗായത്രി (അമേരിക്ക), അഞ്ജന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.