പൊതുമേഖല വില്‍പന ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടി​ക്കൊള്ള -എ.വിജയരാഘവൻ

പള്ളിക്കര: പെട്രോളിയം മേഖലയെ സ്വകാര്യവത്​കരിക്കുന്നതിന്റെ ഭാഗമായാണ് ബി.പി.സി.എല്‍ വില്‍പന തീരുമാനിച്ചിട്ടുള്ളതെന്നും കോര്‍പറേറ്റ് ഹിന്ദുത്വ ഐക്യം ആപത്​കരമായി വളരുന്ന സാഹചര്യത്തില്‍ പൊതുമേഖല വില്‍പനക്കെതിരായി ജനകീയ പ്രതിഷേധവും പ്രതിരോധവും ശക്തിപ്പെടുത്തണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. ബി.പി.സി.എല്‍ വിൽപനക്കെതിരെ റിഫൈനറി സംരക്ഷണ സമിതി സംഘടിപ്പിച്ച പൊതുമേഖല സംരക്ഷണ വെബ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒമ്പതുലക്ഷം കോടിയിലധികം ആസ്തിയുള്ള ബി.പി.സി.എല്‍ പത്തിലൊന്ന് തുകക്കാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. അതിനാല്‍ ഈ നയത്തെ ചെറുത്തു തോല്‍പിക്കാന്‍ കര്‍ഷക സമരമാതൃകയില്‍ ജനകീയ സമരത്തിന് രൂപം നല്‍കണമെന്ന് എം.എം. ഹസന്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്‍റ് കെ.കെ. ഇബ്രാഹീംകുട്ടി, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എന്‍. ഗോപി, എച്ച്​.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി സെബാസ്റ്റ്യന്‍, ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.ബി. മിനി എന്നിവര്‍ സംസാരിച്ചു. കൊച്ചിന്‍ റിഫൈനറീസ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം.ജി. അജി സ്വാഗതവും കൊച്ചിന്‍ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി പി. പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.