മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു

തലയോലപ്പറമ്പ്: മത്സ്യബന്ധനത്തിനിടെ തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു. വൈക്കം മറവൻതുരുത്ത് ഇടവട്ടം ചോളൻവീട്ടിൽ ബിജുവാണ്​ (49) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട്​ അഞ്ചോടെ മൂവാറ്റുപുഴയാറിൽ പാലാംകടവ് തുരുത്തേൽ ഭാഗത്ത് മത്സ്യബന്ധനത്തിനിടയിലായിരുന്നു അപകടം. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന്​ ശ്രമിച്ചെങ്കിലും വിഫലമായതോടെ കടുത്തുരുത്തി അഗ്​നിരക്ഷാസേനയുടെ രണ്ട് യൂനിറ്റും വൈക്കം അഗ്​നിരക്ഷാസേനയും എത്തി. സ്കൂബ ടീം അംഗങ്ങളായ ശ്രീനാഥ്, കെ.എസ്. നന്ദു എന്നിവർ പുഴയിൽ ഇറങ്ങി 10 മിനിറ്റിനകം ബിജുവിനെ മുങ്ങിയെടുത്തു കരയിൽ കൊണ്ടുവന്ന് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന്, ആംബുലൻസിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്തുരുത്തി അഗ്​നിരക്ഷാനിലയം അസി. സ്​റ്റേഷൻ ഓഫിസർ ടി. ഷാജികുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എ. നൗഷാദ്, എസ്.ആർ. രഞ്ജിത്ത്, റിജിൻ പ്രകാശ്, ആർ.രാകേഷ്, കെ.സി. മനു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.