പെരുമ്പാവൂര്‍: പാറപ്പുറം മെക്ക സ്‌കൂളില്‍ മെക്ക ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എം. നിഷാമോള്‍ സ്വാഗതം പറഞ്ഞു. പള്ളിക്കവല കെ.എം. സീതി സാഹിബ് സ്മാരക ജനകീയ ലൈബ്രറിയില്‍ വാര്‍ഡ് അംഗം ഫൈസല്‍ മനയില്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് കെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. പള്ളിക്കവല വിക്ടറി ക്ലബില്‍ പ്രസിഡന്റ് എ. സുലൈമാന്‍ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് ഈസ്റ്റ് മുടിക്കല്‍ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ദിനാഘോഷത്തിൽ വാഴക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുബൈറുദ്ദീന്‍ ചെന്താര പതാക ഉയര്‍ത്തി. ബൂത്ത് പ്രസിഡന്റ് സലീം പുത്തുക്കാടന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി ഓഫിസില്‍ പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് പതാക ഉയര്‍ത്തി. കുതിരപ്പറമ്പ് നൂറുല്‍ ഹുദ മദ്റസ നടത്തിയ ദിനാഘോഷത്തിൽ സമസ്ത കേരള കേന്ദ്ര മുശാവറ അംഗം ഹസന്‍ ഫൈസി പതാക ഉയര്‍ത്തി. മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പി.പി. അവറാച്ചന്‍ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ അധ്യക്ഷത വഹിച്ചു. em pbvr 1 M.A. Moosa പാറപ്പുറം മെക്ക സ്‌കൂളില്‍ മെക്ക ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.