പള്ളിക്കര: ഓടിക്കൊണ്ടിരിക്കെ ടിപ്പർ ലോറിക്കുപിറകിലെ ബോഡി തുറന്ന് റോഡിലേക്ക് സള്‍ഫര്‍ വീണു. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. വ്യാഴാഴ്ച രാവിലെ പത്തോടെ അമ്പലമുകള്‍ ഐ.ഒ.സി പമ്പിന് സമീപമാണ് സംഭവം. റിഫൈനറിയില്‍നിന്ന് വരുകയായിരുന്നു ലോറി. പെട്രോള്‍ പമ്പിന് സമീപം ടിപ്പറിന്റെ പിറകിലെ ബോഡി തള്ളിപ്പോകുകയും സള്‍ഫര്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. പരിസരത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. സള്‍ഫര്‍ റോഡില്‍ വീണതോടെ റോഡിന് ഒരുവശത്തുകൂടി വാഹനം കടന്നുപോകാത്ത അവസ്ഥവന്നു. പിന്നീട് എക്സ്കവറേറ്റര് ഉപയോഗിച്ച് സള്‍ഫര്‍ ടിപ്പറിലേക്ക് കോരിയിട്ട് റോഡ് കഴുകിവൃത്തിയാക്കുകയായിരുന്നു. ടിപ്പറില്‍ കൊണ്ടുപോകുന്ന സള്‍ഫര്‍ റോഡില്‍ ചാടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പടം. അമ്പലമുകള്‍ ഭാഗത്ത് ടിപ്പറില്‍ കൊണ്ടുപോയ സള്‍ഫര്‍ റോഡില്‍ വീണനിലയില്‍ (em palli 1 salfar)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.