'ഓൺലൈൻ വ്യാപാരത്തിന് അനുമതി നൽകിയാൽ പ്രതിഷേധിക്കും'

മൂവാറ്റുപുഴ: കോവിഡ് വ്യാപനത്തിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച് ഓൺലൈൻ വ്യാപാരത്തിന് അനുമതി നൽകിയാൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് മൊബൈൽ റീചാർജിങ് ആൻഡ് റീട്ടെയിലേഴ്സ് അസോസിയേഷൻ. ഓൺലൈൻ യോഗം സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു ഉദ്ഘാടനം ചെയ്തു. സി.എസ്. നിസാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി. മാത്യു, ട്രഷറർ നൗഷാദ് പനച്ചിമൂട്ടിൽ, ജില്ല പ്രസിഡന്റ് ശ്രീനാഥ് മംഗലത്ത്, ജില്ല ജനറൽ സെക്രട്ടറി ശിഹാബ് കാഞ്ഞിരമറ്റം, താലൂക്ക് ജനറൽ സെക്രട്ടറി അൻസൽ അമാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.